വിമാന യാത്രക്കിടെ ഫോട്ടോ എടുത്താല്‍ കര്‍ശന നടപടി; ഡിജിസിഎ

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: വിമാന യാത്രക്കിടയില്‍ ഫോട്ടോഗ്രാഫി അനുവദിക്കുന്ന വിമാന കമ്പനികള്‍ക്ക് എതിരെ ഇനി കര്‍ശന നടപടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഡിജിസിഎയുടെ പുതിയ ഉത്തരവ് പ്രകാരം പ്രത്യേക അനുമതിയില്ലാതെ ആര്‍ക്കും വിമാനത്തിനുള്ളില്‍ ഫോട്ടോ എടുക്കാന്‍ അനുവാദമുണ്ടാകില്ല. വിമാന കമ്പനികള്‍ നിയമം ലംഘിക്കുക ആണെങ്കില്‍ ആ റൂട്ടില്‍ കമ്പനികള്‍ക്ക് രണ്ടാഴ്ച്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഡിജിസിഎ അറിയിച്ചു.

പിന്നീട് നിയമ ലംഘനത്തിന് നടപടി സ്വീകരിച്ചു എന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ഇതേ റൂട്ടില്‍ വീണ്ടും സര്‍വ്വീസ് നടത്താന്‍ വിമാന കമ്പനിയെ അനുവദിക്കുകയുള്ളു.

കഴിഞ്ഞ ദിവസം ചണ്ഡിഗഡ് – മുംബൈ വിമാന യാത്രക്കിടെ ബോളിവുഡ് താരം കങ്കണാ റണാവത്തിന്റെ വീഡിയോയും ചിത്രങ്ങളും മാദ്ധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തിയിരുന്നു. കൊറോണ പ്രോട്ടോകോള്‍ ലംഘിച്ച് വിമാനത്തിനുള്ളില്‍ പ്രവേശിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ നടപടി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിസിഎ വിമാന യാത്രക്കിടയിലെ ഫോട്ടോഗ്രാഫി വിലക്കി കൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE