‘ദൃശ്യം 2’ ചിത്രീകരണം ആരംഭിച്ചു

By Team Member, Malabar News
Malabarnews_drishyam 2
Representational image
Ajwa Travels

ജിത്തു ജോസഫ് സംവിധാനം ചെയ്‌ത്‌ മോഹന്‍ലാല്‍ നായകനാകുന്ന സിനിമ ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലാണ് ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചിത്രീകരണം നടക്കുന്നത്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തിയ ശേഷമാണ് ഷൂട്ടിങ് ആരംഭിച്ചത്.

ദൃശ്യത്തിന്റെ ഒന്നാം ഭാഗം സംവിധാനം ചെയ്‌ത ജിത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലെ എല്ലാ താരങ്ങളും രണ്ടാം ഭാഗത്തിലും അണിനിരക്കും. ഈ മാസം 26 ആം തീയതി മുതലാണ് മോഹന്‍ലാല്‍ ചിത്രീകരണത്തിന് എത്തുന്നത്. ആദ്യത്തെ പത്ത് ദിവസങ്ങള്‍ ഇന്‍ഡോര്‍ ഷൂട്ട് ആയിരിക്കും നടക്കുക. അതിനു ശേഷം ചിത്രീകരണം തൊടുപുഴയിലേക്ക് മാറ്റും. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ചിത്രീകരണം കഴിയുന്നത് വരെ പുറത്തു പോകാന്‍ അനുവാദം ഉണ്ടായിരിക്കില്ല. എല്ലാ താരങ്ങളും, അണിയറ പ്രവര്‍ത്തകരും ഒരുമിച്ചു ഒരു ഹോട്ടലില്‍ തന്നെയായിരിക്കും ചിത്രീകരണം പൂര്‍ത്തിയാകുന്നത് വരെ താമസിക്കുക.

Read also : ഗേറ്റ് 2021; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE