ഗേറ്റ് 2021; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30

By News Desk, Malabar News
Last Date For GATE EXAM
Representational Image
Ajwa Travels

ഡല്‍ഹി: എഞ്ചിനീയറിംഗ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, ആര്‍ട്‌സ്, കൊമേഴ്സ്,സയന്‍സ് വിഷയങ്ങളിലെ ബിരുദതല വിദ്യാര്‍ത്ഥികളുടെ മികവ് ദേശീയതലത്തില്‍ വിലയിരുത്തുന്ന 2021 ലെ ഗേറ്റ് പരീക്ഷക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഈ വിഷയങ്ങളില്‍ലെ ബിരുദതല പ്രോഗ്രാമിന്റെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഉയര്‍ന്ന വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും കോഴ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം.

ഉയര്‍ന്ന പ്രായപരിധി ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gate.iitb.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മൊത്തം 27 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. യോഗ്യത, ചേരാന്‍ ഉദ്ദേശിക്കുന്ന പ്രോഗ്രാം/തൊഴില്‍ എന്നിവ പരിഗണിച്ച് ഒരു വിഷയത്തിലോ ,നിശ്ചിത കോമ്പിനേഷനില്‍ ഉള്‍പ്പെടുന്ന രണ്ടുവിഷയങ്ങളിലോ പരീക്ഷ എഴുതാം.

പരീക്ഷ പൂര്‍ണമായും കംപ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും. സെപ്റ്റംബര്‍ 30 വരെ www.gate.iitb.ac.in/ എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ 7 വരെ ഫൈനോട് കൂടി അപേക്ഷിക്കാം. പരീക്ഷ 2021 ഫെബ്രുവരി 5,6,7,12,13,14 തീയതികളില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE