ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലെത്തും; ട്രെയിലർ പുറത്ത്

By Trainee Reporter, Malabar News
Ajwa Travels

മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചലച്ചിത്രം ‘ദൃശ്യം 2′  ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഫെബ്രുവരി 19നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദൃശ്യം ഒന്നാം ഭാഗത്തിന്റെ കഥാതന്തുവിൽ ഊന്നിയാണ് ചിത്രത്തിന്റെ ട്രെയിലർ തയാറാക്കിയിരിക്കുന്നത്.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്‌തർ അനിൽ, സായ്‌കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും.

2013ലാണ് ‘ദൃശ്യം’ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്‌കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ബോക്‌സ് ഓഫീസിൽ വൻ കളക്ഷൻ നേടുകയും വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്‌തിരുന്നു.

Read also: ഒരു കാൾ മതി; കെഎസ്ഇബി സേവനങ്ങൾ ഇനി മുതൽ വാതിൽപ്പടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE