ബല്‍കി സംവിധായകനാകുന്ന ബോളിവുഡ് ത്രില്ലര്‍ ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍

By Team Member, Malabar News
balki
ദുൽഖർ സൽമാൻ, ബൽകി
Ajwa Travels

മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അടുത്ത ബോളിവുഡ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ ബല്‍കിയാണ്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബല്‍കി. ത്രില്ലർ വിഭാഗത്തില്‍ ബല്‍കി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ദുല്‍ഖര്‍ സല്‍മാനൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കുന്നുണ്ട്. എന്നാല്‍ നായികയടക്കമുള്ള താരനിരയുടെ നിര്‍ണ്ണയം പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്.

കര്‍വാന്‍, ദി സോയ ഫാക്‌ടറി എന്നിവയാണ് ദുല്‍ഖര്‍ അഭിനയിച്ച മറ്റ് ബോളിവുഡ് ചിത്രങ്ങള്‍. ബോബി-സജ്‌ഞ‌യുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലാണ് ദുല്‍ഖര്‍ അടുത്തതായി അഭിനയിക്കുന്നത്. അതിന് ശേഷം ലഫ്റ്റനന്റ് റാം എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ആയിരിക്കും ആരംഭിക്കുക. തുടര്‍ന്ന് ബല്‍കി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങും.

Read also : രാജ്യത്ത് 18 നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കി; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE