രാജ്യത്ത് 18 നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കി; പ്രധാനമന്ത്രി

By Syndicated , Malabar News
MALABARNEWS-modi
Narendra Modi
Ajwa Travels

ന്യൂഡെല്‍ഹി: ആറ് വര്‍ഷത്തിനുളളില്‍ രാജ്യത്ത് 18 നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദ്, സൂറത്ത് മെട്രോ റെയില്‍ പദ്ധതികള്‍  ഉല്‍ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അഹമ്മദബാദ് മെട്രോയുടെ രണ്ടാംഘട്ടത്തിന്റെയും, സൂറത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെയും ഉല്‍ഘാടനമാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയത്.

സ്‌ഥിരതയാര്‍ന്ന മെട്രോ റെയില്‍ നയം നടപ്പില്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞെന്ന്  പ്രധാനമന്ത്രി പറഞ്ഞു. ആഴ്‌ചകള്‍ക്ക് മുമ്പ് ഡെല്‍ഹിയില്‍ ഡ്രൈവറില്ലാത്ത ട്രെയിന്‍ സര്‍വീസും  പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്‌തിരുന്നു.

മോട്ടേര സ്‌റ്റേഡിയം മുതല്‍ ഗുജറാത്ത് ടെക് സിറ്റി വരെ 22.8 കിലോമീറ്റര്‍ നീളത്തിലാണ് അഹമ്മദാബാദ് മെട്രോയുടെ രണ്ടാംഘട്ടം പൂര്‍ത്തിയായത്. 40.35 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള  സൂറത്ത് മെട്രോ ആദ്യഘട്ടത്തില്‍ 26 കിലോമീറ്ററും പൂര്‍ത്തിയാക്കി.

Read also: അയോധ്യയിലെ മസ്ജിദ് നിര്‍മാണം റിപ്പബ്ളിക്ക് ദിനത്തില്‍ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE