വീണ്ടും സംവിധാനക്കുപ്പായം അണിയാൻ സൗബിൻ; നായകനായി കുഞ്ഞിക്ക

By Staff Reporter, Malabar News
soubin_dulquer
Ajwa Travels

പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രം ‘പറവ’ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ വീണ്ടും സംവിധാനക്കുപ്പായം ഇടാനൊരുങ്ങുന്നു. മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനാണ് പുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്.

സൗബിൻ ആദ്യമായി സംവിധാനം ചെയ്‌ത ‘പറവയി’ലും അതിഥി താരമായി ദുല്‍ഖര്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ സൗബിന്റെ ചിത്രത്തിൽ മുഴുനീള കഥാപാത്രമായി ദുൽഖർ എത്തുമെന്ന വാർത്ത ആരാധകരെ ആവേശത്തിൽ ആഴ്‌ത്തിയിരിക്കുകയാണ്.

ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമയിലും ദുല്‍ഖർ തന്നെയാണ് നായകനായി എത്തുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത ‘കുറുപ്പ്’ ആണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി റിലീസ് ചെയ്യാനുള്ള അടുത്ത ചിത്രം. ദുൽഖർ നായകനായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് പോലീസ് ത്രില്ലര്‍ ചിത്രം ‘സല്യൂട്ടി’ന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

അതേസമയം ‘ഇരുളാ’ണ് സൗബിന്‍ അഭിനയിച്ച് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്‌ത ചിത്രം. കൂടാതെ സൗബിനെ നായകനാക്കി ‘കള്ളന്‍ ഡിസൂസ’ എന്ന ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഏതായാലും സൗബിൻ-ദുൽഖർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. പുതിയ ചിത്രത്തിന്റെ വാർത്ത ആഘോഷമാക്കുകയാണ് ഇരുവരുടെയും ആരാധകർ.

Read Also: വനിതാ ടി-20 ചലഞ്ച് ഡെൽഹിയിൽ; ടീമുകളുടെ എണ്ണം വർധിപ്പിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE