ന്യൂഡെൽഹി: ഈ വർഷത്തെ വനിതാ ടി-20 ചലഞ്ച് ഡെൽഹിയിൽ നടക്കുമെന്ന് സൂചന. ഡെൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ മൽസരങ്ങൾ നടക്കുമെന്നാണ് സൂചന. ഐപിഎൽ പ്ളേ ഓഫുകൾ നടക്കുന്ന അഹമ്മദാബാദിൽ തന്നെ വിമൻസ് ടി-20 ചലഞ്ചും നടത്താനായിരുന്നു നേരത്തെ ബിസിസിഐയുടെ തീരുമാനം. എന്നാൽ, ബയോബബിൾ സൗകര്യം ഒരുക്കാനുള്ള എളുപ്പത്തിനു വേണ്ടി വേദി ഡെൽഹിയിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ ഒരു ടീമിനെക്കൂടി ഈ വർഷം മുതൽ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചിരുനു. എന്നാൽ, രാജ്യത്ത് കോവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ മൂന്ന് ടീമുകളായിത്തന്നെ തുടർന്നേക്കും. കൂടുതൽ വിദേശ താരങ്ങൾ എത്തിയാലേ ടീം വർധിപ്പിക്കാൻ സാധിക്കൂ എന്നും ഇങ്ങനെ ഒരു അവസരത്തിൽ അത് ബുദ്ധിമുട്ടാവും എന്നും ബിസിസിഐ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
Read Also: നൃത്തചുവടുമായി കല്യാണിയും പ്രണവും; മരക്കാറിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു