നൃത്തചുവടുമായി കല്യാണിയും പ്രണവും; മരക്കാറിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു

By Staff Reporter, Malabar News
marakkar-song
Ajwa Travels

2019ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു. ഒരേസമയം മലയാളം, ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകളിലാണ് ടീസർ പുറത്തുവിട്ടത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. നൃത്തചുവടുകളുമായി ഇരുവരും നിറഞ്ഞുനിൽക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഇറങ്ങിയത്.

പ്രിയദർശൻ സംവിധാനം ചെയ്‌ത്‌ മോഹൻലാൽ നായകനായ ബിഗ് ബഡ്‌ജറ്റ് ചിത്രം മെയ് 13ന് തിയേറ്ററുകളിലെത്തും. ആശിർവാദ് സിനിമാസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ ഒരേസമയം പ്രദർശനത്തിനെത്തും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി രൂപയാണ് ബഡ്‌ജറ്റ്. വാഗമൺ, ഹൈദരാബാദ്, ബദ്‌മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്.

തിരു ആണ് ക്യാമറ കൈകാര്യം ചെയ്‌തത്‌. അനി ഐവി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. കൂറ്റൻ വിഎഫ്എക്‌സ് സെറ്റുകളിലാണ് സിനിമയിലെ കടൽ രംഗങ്ങൾ ചിത്രീകരിച്ചത്. മാർവെൽ സിനിമകൾക്ക് വിഎഫ്എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, മഞ്‌ജു വാര്യർ, കീർത്തി സുരേഷ്, സിദ്ദീഖ്, സംവിധായകൻ ഫാസിൽ എന്നിവരും വേഷമിടുന്നു.

Read Also: ‘രാം സേതു’വിന്റെ സെറ്റിൽ 45 പേർക്കുകൂടി കോവിഡ്; ചിത്രീകരണം നിർത്തിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE