അക്ഷയ് കുമാറിന് പിന്നാലെ സെറ്റിലെ 45 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ ‘രാം സേതു’വിന്റെ ചിത്രീകരണം നിർത്തിവെച്ചു. മുംബൈയിലെ പുതിയ ലൊക്കേഷനിലേക്ക് പോകുന്നതിന് മുന്നോടിയായുള്ള പരിശോധനയിലാണ് 100 ആളുകള്‍ അടങ്ങുന്ന ക്രൂവില്‍ 45 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ സിനിമയുടെ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്. തിങ്കളാഴ്‌ച മുതല്‍ ആയിരുന്നു പുതിയ ലൊക്കേഷനിലെ ഷൂട്ടിങ് തീരുമാനിച്ചിരുന്നത്.
ചിത്രത്തിലെ നായകനായ അക്ഷയ് കുമാറിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. താരം നിലവിൽ ആശുപത്രിയിൽ ചികിൽസയിലാണ്. ആക്ഷന്‍ ഡ്രാമയായ ചിത്രത്തിൽ ആർക്കിയോളജിസ്‌റ്റിന്റെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. നുസ്രത്ത് ബറുച്ച, ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രമുഖ ഓൺലൈൻ പ്ളാറ്റ്‌ഫോമായ ആമസോൺ പ്രൈമും ലൈക്കാ പ്രൊഡക്ഷൻസും ചേർന്നാണ് ‘രാം സേതു’ നിർമ്മിക്കുന്നത്. ആമസോൺ പ്രൈമിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്. അയോദ്ധ്യയാണ് രാം സേതുവിന്റെ പ്രധാന ലൊക്കേഷൻ.
Read Also: വിവാഹ ചടങ്ങിൽ ഒത്തുകൂടൽ; തെലങ്കാനയിൽ 87 പേർക്ക് കോവിഡ്