വിവാഹ ചടങ്ങിൽ ഒത്തുകൂടൽ; തെലങ്കാനയിൽ 87 പേർക്ക് കോവിഡ്

By Team Member, Malabar News
telengana
Representational image
Ajwa Travels

ഹൈദരാബാദ് : തെലങ്കാനയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 87 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്തെ നിസാമാബാദ് ജില്ലയിലെ ഹൻമാജിപെട്ട് എന്ന സ്‌ഥലത്താണ് വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് ഇത്രയധികം പേർക്ക് രോഗബാധ ഉണ്ടായിരിക്കുന്നത്. 370 പേരാണ് ചടങ്ങിൽ ആകെ പങ്കെടുത്തതെന്ന് അധികൃതർ വ്യക്‌തമാക്കി.

തുടർന്ന് ചടങ്ങിൽ പങ്കെടുത്ത ചിലർ കോവിഡ് ലക്ഷണങ്ങൾ പ്രകടമായതോടെ നടത്തിയ പരിശോധനയിൽ രോഗം സ്‌ഥിരീകരിക്കുകയായിരുന്നു. പിന്നീട് വിവാഹത്തിൽ പങ്കെടുത്ത എല്ലാവരേയും ക്വാറന്റെയിനിൽ ആക്കുകയും കോവിഡ് പരിശോധനക്ക് വിധേയമാക്കുകയും ചെയ്‌തു വരികയാണ്.

രോഗം സ്‌ഥിരീകരിക്കുന്ന ആളുകൾക്കായി ഹൻമാജിപെട്ടിൽ തന്നെയാണ് ആരോഗ്യവകുപ്പ് ഐസൊലേഷൻ സെന്റർ തുടങ്ങിയിട്ടുള്ളത്. കൂടാതെ ചടങ്ങിൽ കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയ കൂടുതൽ ആളുകളെ കണ്ടെത്താനുള്ള നടപടികളും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും നടന്നു വരികയാണ്.

Read also : ‘മഞ്ചേശ്വരത്ത് ജയിക്കാൻ യുഡിഎഫിന് ആരുടേയും പിന്തുണ വേണ്ട’; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE