‘മഞ്ചേശ്വരത്ത് ജയിക്കാൻ യുഡിഎഫിന് ആരുടേയും പിന്തുണ വേണ്ട’; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തല

By News Desk, Malabar News
Aishwarya kerala yathra tomorrow
Ajwa Travels

ആലപ്പുഴ: മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ  പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് സാഹചര്യത്തിലാണ് കെപിസിസി പ്രസിഡണ്ട് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്ന് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.

യുഡിഎഫിന് ആരുമായും നീക്കുപോക്ക് ഇല്ല. സംസ്‌ഥാനത്ത് സഖ്യം സിപിഎമ്മും ബിജെപിയുമായാണ്. സിപിഎമ്മിന്റെ അവസരവാദ സഖ്യം എല്ലായിടത്തും പ്രകടമാണ്. മഞ്ചേശ്വരത്ത് ജയിക്കാൻ യുഡിഎഫിന് ആരുടേയും പിന്തുണ വേണ്ട. ബിജെപി- യുഡിഎഫ് ബന്ധമെന്നത്  പഴകിയ ആരോപണം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫിന്റെ പിന്തുണ വേണമെന്ന മുല്ലപ്പള്ളിയുടെ പ്രസ്‌താവന കോണഗ്രസിനെ ആകെ ആശയ കുഴപ്പത്തിലാക്കിയിരുന്നു. നേരത്തെ ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയുടെ പ്രസ്‌താവന തള്ളി രംഗത്തെത്തിയിരുന്നു.

Also Read: മനസാക്ഷിക്ക് അല്ല; തലശ്ശേരിയിൽ ബിജെപി വോട്ട് നസീറിന് തന്നെയെന്ന് വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE