‘ആണും പെണ്ണും’; മൂന്ന് ലഘുചിത്രങ്ങൾ, മലയാളത്തിൽ അടുത്ത ആന്തോളജി ചിത്രം

By Team Member, Malabar News
aanum pennum
Representational image
Ajwa Travels

മൂന്ന് സംവിധായകർ അണിയിച്ചൊരുക്കുന്ന മൂന്ന് ലഘുചിത്രങ്ങളുമായി മലയാളത്തിലെ അടുത്ത ആന്തോളജി ചിത്രം ഒരുങ്ങുന്നു. ‘ആണും പെണ്ണും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആഷിക് അബു, വേണു, ജയ് കെ എന്നിവരാണ് സംവിധായകരാകുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി.

‘ചെറുക്കനും പെണ്ണും’ എന്ന പേരിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ രചന. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, കവിയൂര്‍ പൊന്നമ്മ, ബെന്നി പി നായരമ്പലം തുടങ്ങിയവരാണ് ഈ ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സൈജു ശ്രീധർ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

വേണു സംവിധാനം ചെയ്യുന്ന ഭാഗം ഉറൂബിന്റെ രാച്ചിയമ്മയെ ആധാരമാക്കിയുള്ളതാണ്. ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവഹിക്കുന്നത് വേണു തന്നെയാണ്. ബീന പോൾ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിൽ ആസിഫ് അലി, പാർവതി തിരുവോത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ജയ് കെ സംവിധാനം ചെയ്യുന്ന മൂന്നാം ഭാഗം സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. ജോജു ജോർജ്, സംയുക്‌ത മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജനാണ്. മാർച്ച് 26ആം തീയതി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും അണിയറ പ്രവർത്തകർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also : ദുരൂഹതകളുമായി ‘ചതുർമുഖം’; മോഷൻ പോസ്‌റ്റർ റിലീസ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE