ദുരൂഹതകളുമായി ‘ചതുർമുഖം’; മോഷൻ പോസ്‌റ്റർ റിലീസ് ചെയ്‌തു

By Team Member, Malabar News
chathurmukham
Ajwa Travels

സണ്ണി വെയ്ൻ, മജ്‌ഞു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘ചതുർമുഖ’ത്തിന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു. ഹൊറർ ചിത്രമായി പുറത്തിറങ്ങുന്ന ചതുർമുഖത്തിന്റെ ദുരൂഹതകൾ വ്യക്‌തമാക്കുന്ന തരത്തിലാണ് മോഷൻ പോസ്‌റ്റർ ഒരുക്കിയിരിക്കുന്നത്. സണ്ണി വെയ്‌നും, മജ്‌ഞു വാര്യരും ചേർന്ന് സോഷ്യൽ മീഡിയയിലൂടെയാണ്‌ ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ റിലീസ് ചെയ്‌തത്‌.

രജ്‌ഞിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവർ ചേർന്ന് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കഥയിലും അവതരണത്തിലും വ്യത്യസ്‌തത പുലർത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ടെക്‌നോ-ഹൊറർ ചിത്രം കൂടിയാണ്.

അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മനോജാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. കൂടാതെ മനു മജ്‌ഞിത്ത് ഗാനരചനയും നിർവഹിക്കുന്നു. സണ്ണി വെയ്ൻ, മജ്‌ഞു വാര്യർ എന്നിവർക്കൊപ്പം അലൻസിയർ, നിരജ്‌ഞന അനൂപ്, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read also : ഐഎഫ്‌എഫ്‌കെ; തലശേരിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE