ഐഎഫ്‌എഫ്‌കെ; തലശേരിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

By News Desk, Malabar News
IFFK 2021
Representational Image
Ajwa Travels

കണ്ണൂർ: തലശേരിയിൽ വേദിയാകുന്ന 25ആമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഫെബ്രുവരി 23 ചൊവ്വാഴ്‌ച മുതൽ 27 വരെയാണ് മേള നടക്കുക. എവികെ നായർ റോഡിലെ ലിബർട്ടി തിയേറ്റർ സമുച്ചയമാണ് പ്രധാന വേദി.

മാഞ്ഞോടിയിലെ ലിബർട്ടി മൂവി ഹൗസിലും പ്രദർശനം ഉണ്ടാകും. ലിബർട്ടി സമുച്ചയത്തിൽ സ്യൂട്ട്, ഗോൾഡ്, പാരഡൈസ്, മിനി പാരഡൈസ് എന്നീ തിയേറ്ററുകളാണുളളത്. ഉൽഘാടന ചടങ്ങ് വൈകിട്ടാണെങ്കിലും രാവിലെ മുതൽ പ്രദർശനം ഉണ്ടാകും.

ചൊവ്വാഴ്‌ച വൈകിട്ട് 6 മണിക്ക് ലിറ്റിൽ പാരഡൈസിലാണ് ഉൽഘാടന ചടങ്ങുകൾ നടക്കുക. തുടർന്ന് ക്വാേവാഡിസ് ഐഡ എന്ന ചിത്രം പ്രദർശിപ്പിക്കും. ബോസ്‌നിയൻ ആഭ്യന്തര യുദ്ധത്തിൽ ഇരയായവരുടെ ജീവിതകഥ പറയുന്ന ചിത്രമാണിത്. ലോകസിനിമാ വിഭാഗത്തിലാണ് ഈ ചിത്രമുള്ളത്. 6.30ന് ലിബർട്ടി മൂവി ഹൗസിലും ഈ ചിത്രത്തിന്റെ പ്രദർശനം ഉണ്ടാകും.

Also Read: സിനിമയിൽ രാഷ്‌ട്രീയം കലർത്തരുത്; ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല; കമൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE