സിനിമയിൽ രാഷ്‌ട്രീയം കലർത്തരുത്; ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല; കമൽ

By News Desk, Malabar News
Do not mix politics in film; The allegations do not deserve an answer; Kamal
Ajwa Travels

കണ്ണൂർ: സിനിമയിൽ രാഷ്‌ട്രീയം കലർത്തരുതെന്ന് കേരളം ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഐഎഫ്‌എഫ്‌കെ കൊച്ചി ഉൽഘാടനവുമായി ബന്ധപ്പെട്ട് ഉയർത്തിയ വിവാദം വേണ്ടായിരുന്നു എന്ന് നടൻ സലിം കുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകും എന്നും കമൽ പ്രതികരിച്ചു.

സംവിധായകൻ ടി ദിപീഷ് ഉന്നയിച്ച ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും കമൽ പറഞ്ഞു. ദിപീഷിന്റെ സിനിമ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. ഇതാണ് ആരോപണങ്ങൾക്ക് കാരണമായത്. സ്വന്തം സിനിമകൾ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത ആളുകളാണ് ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്ന് കമൽ പറയുന്നു.

സിബി മലയിലിനെ തിരഞ്ഞെടുത്തത് സർക്കാരാണ്. അദ്ദേഹം സർക്കാരിന് എതിരെ സംസാരിച്ചാൽ അക്കാദമിക്ക് ഇടപെടാൻ കഴിയില്ലെന്നും സലീമിനെ തലശേരിയിലേക്ക് ക്ഷണിച്ചുവെന്നും കമൽ പറഞ്ഞു.

കോവിഡ് പശ്‌ചാത്തലത്തിൽ 21 വർഷങ്ങൾക്ക് ശേഷം രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊച്ചിയിൽ വേദിയായപ്പോൾ സലിം കുമാറിനെ ഉൽഘാടന ചടങ്ങിൽ ക്ഷണിക്കാത്തതാണ് വിവാദമായത്. തനിക്ക് പ്രായം കൂടിയതിനാലാകാം ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്ന് പരിഹസിച്ച് സലിം കുമാർ രംഗത്തെത്തിയിരുന്നു. തന്റെ രാഷ്‌ട്രീയത്തോടുള്ള എതിർപ്പും കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

സംഭവം വിവാദമായതോടെ കമൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു. കൊച്ചിയിലെ സംഘാടക സമിതിയാണ് അതിഥികളുടെ പട്ടിക തയാറാക്കിയതെന്നും അക്കാദമിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്നുമായിരുന്നു കമലിന്റെ വിശദീകരണം.

Also Read: കോവിഡ് രണ്ടാം തരംഗം; ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ, നിർദേശങ്ങൾ നൽകി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE