ഫസ്‌റ്റ് ലുക്ക് പുറത്തിറക്കി ‘ഹൃദയം’; പ്രണവിനൊപ്പം കല്യാണിയും ദർശനയും

By Team Member, Malabar News
hridayam
Ajwa Travels

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹൃദയം’. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ നടൻ മോഹൻലാൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. പ്രണവിനൊപ്പം കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവർ മൂന്ന് പേരുമാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിലും പ്രത്യക്ഷപ്പെടുന്നത്.

42 വർഷങ്ങൾക്ക് ശേഷം നിർമാണ രംഗത്തേക്ക് തിരിച്ചെത്തുന്ന മെറിലാൻഡ് സിനിമാസിന്റെ ബാനറിലാണ് ഒരുങ്ങുന്നതെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്. നിർമാണ രംഗത്തേക്ക് തിരിച്ചെത്തുന്ന മെറിലാൻഡിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് മോഹൻലാൽ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തിറക്കിയത്. വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ഹൃദയം. ഒപ്പം തന്നെ ജേക്കബിന്റെ സ്വർഗരാജ്യത്തിന് ശേഷം 5 വർഷങ്ങൾക്കിപ്പുറം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഹിഷാം അബ്‌ദുൾ വഹാബ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്‌ജൻ എബ്രഹാമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE