‘കുഞ്ഞു കുഞ്ഞാലി’ എത്തുന്ന ഗാനവുമായി ‘മരക്കാർ’; ആദ്യഗാനം പുറത്തിറങ്ങി

By Team Member, Malabar News
marakkar
Representational image
Ajwa Travels

മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ലിറിക്കൽ വീഡിയോ സോങ്ങായി പുറത്തിറങ്ങിയ ഗാനത്തിൽ പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞു കുഞ്ഞാലിയെയാണ് അവതരിപ്പിക്കുന്നത്. ഹരി നാരായണൻ ഗാനരചന നടത്തിയ ഗാനത്തിന് സംഗീതം നൽകിയത് റോണി റാഫേലാണ്. താരാട്ടുപാട്ടിന്റെ രൂപത്തിലുള്ള ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ചിത്രയാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്തെത്തിയിട്ടുണ്ട്.

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാൽ നായകനായെത്തുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാരിന്റെ ചെറുപ്പകാലം അഭിനയിക്കുന്നത് പ്രണവ് മോഹൻലാലാണ്. കൂടാതെ ചിത്രത്തിൽ അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മജ്‌ഞു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മാർച്ച് 26ആം തീയതിയാണ് ചിത്രം റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. അതേസമയം തന്നെ റംസാൻ ഇത്തവണ നേരത്തെ ആയതിനാൽ റിലീസ് നീട്ടി വെക്കാനും സാധ്യതകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

Read also : ‘നിഗൂഢതകൾ തുടരുന്നു’; ദൃശ്യം 2 ട്രെയ്‌ലർ തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE