‘ഫോർ ഇയേഴ്സ്’; പുതിയ ചിത്രവുമായി രഞ്‌ജിത് ശങ്കർ

By Film Desk, Malabar News
Ajwa Travels

തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി സംവിധായകൻ രഞ്‌ജിത് ശങ്കർ. ‘ഫോർ ഇയേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോളേജ് കാലഘട്ടത്തിലെ പ്രണയവും ജീവിതവുമൊക്കെ പ്രമേയമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഡ്രീംസ് ആൻഡ് ബിയോണ്ട് ബാനറിൽ രഞ്‌ജിത് ശങ്കറും ജയസൂര്യയും ചേർന്ന് നിർമിക്കുന്ന സിനിമയുടെ താരനിർണയം പുരോഗമിക്കുകയാണ്. മധു നീലകണ്‌ഠനാണ് ഛായാഗ്രാഹകൻ. ശങ്കർ ശർമ സംഗീത സംവിധാനവും തപസ് നായിക ശബ്‌ദമിശ്രണവും നിർവഹിക്കുന്നു.

 

View this post on Instagram

 

A post shared by Ranjith Sankar (@ranjithsankar)

‘സണ്ണി’യാണ് ര‍ഞ്‌ജിത് അവസാനം സംവിധാനം ചെയ്‌ത സിനിമ. ജയസൂര്യ നായകനായ ഈ ചിത്രം ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസിന് എത്തുകയായിരുന്നു. നിരവധി രാജ്യാന്തര മേളകളിലും ചിത്രം ശ്രദ്ധ നേടിയിരുന്നു.

Most Read: യുക്രൈനിൽ റഷ്യൻ സംഗീതത്തിനും പുസ്‌തകങ്ങൾക്കും വിലക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE