മന്ത്രിയുടെ പേരില്‍ തട്ടിപ്പ്; പരാതി നല്‍കി

By News Bureau, Malabar News
watsapp
Ajwa Travels

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്‌സാപ്പ് വഴി ആയിരുന്നു തട്ടിപ്പ്.

ആരോഗ്യ വകുപ്പിലെ ഒരു ഡോക്‌ടർക്കാണ് മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്‌സാപ്പ് വഴി മെസേജ് വന്നത്. താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞാണ് മെസേജ് വന്നത്. തുടര്‍ന്ന് തനിക്കൊരു സഹായം വേണമെന്നും ആമസോണ്‍ പേ ഗിഫ്റ്റ് പരിചയമുണ്ടോന്നും ചോദിച്ചു. ഇതോടെ ഡോക്‌ടർക്ക് സംശയം തോന്നുകയും മന്ത്രിയുടെ ഓഫിസിനെ വിവരം അറിയിക്കുകയും ആയിരുന്നു.

ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഓഫിസ് പോലീസിൽ പരാതി നല്‍കിയത്. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

Most Read: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE