ഇമ്രാന് കൊടുത്ത വാക്ക് പാലിച്ച് ഗോപി സുന്ദര്‍; ഗാനം ഉടന്‍

By Staff Reporter, Malabar News
entertainment image_malabar news
Imran Khan, Gopi Sundar

ഇമ്രാന് കൊടുത്ത വാക്ക് ഒട്ടും വൈകാതെ പാലിച്ച് പ്രശസ്‌ത സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇമ്രാന്‍ ഖാനെ കൊണ്ട് പാടിക്കും എന്നു പറഞ്ഞ പാട്ടിന്റെ റെക്കോര്‍ഡിങ് കഴിഞ്ഞെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് ഗോപി. പാട്ടിന്റെ റെക്കോര്‍ഡിങ് ഇപ്പോള്‍ കഴിഞ്ഞുവെന്നും അത്യധികം പ്രതിഭാശാലിയായ ഇമ്രാനോടൊപ്പമുള്ള അനുഭവം ഗംഭീരമായിരുന്നു എന്നും ഗോപി സുന്ദര്‍ കുറിച്ചു. ഇമ്രാന്‍ ഖാനോടൊപ്പമുള്ള ഫോട്ടോയും ഗോപി പങ്കുവെച്ചു. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് പ്രേക്ഷകരോട് പറഞ്ഞ ഗോപി സുന്ദര്‍ ‘സംഗീതമേ’ എന്നാരംഭിക്കുന്ന മനോഹര ഗാനവുമായി ഉടന്‍ വരുമെന്നും കുറിച്ചു.

 

View this post on Instagram

 

We just finished our recording session. It was an amazing working experience with this brilliant sweet talented Imran Khan ❤️❤️❤️❤️???? keep us in your prayers ? we are coming with a beautiful song starting line – sangeethame…..❤️

A post shared by Gopi Sundar Official (@gopisundar__official) on

റിയാലിറ്റി ഷോയിലൂടെ പ്രശസ്‌തനായ ഗായകനാണ് ഇമ്രാന്‍ ഖാന്‍. എന്നാല്‍ ജീവിക്കണമെങ്കില്‍ ഇമ്രാന് ഓട്ടോ ഓടിക്കണമായിരുന്നു. ഇടക്ക് ചില സ്വകാര്യ ടെലിവിഷന്‍ പരിപാടികളില്‍ മുഖം കാണിച്ചിരുന്ന ഇമ്രാന് അത്തരമൊരു വേദിയില്‍ വെച്ചാണ് ഈ ഭാഗ്യം ലഭിച്ചത്. ഒരു ചാനലിലെ സംഗീത പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗോപിസുന്ദര്‍ ഇമ്രാന് ഒരു പാട്ട് നാല്‍കാമെന്ന് വാഗ്ദാനം ചെയ്‌തത്.

ഒരു യാത്രക്കാരനെന്ന മട്ടില്‍ കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്റെ ഓട്ടോയില്‍ കയറി ഗോപി സുന്ദര്‍ ഇമ്രാനെ ഞെട്ടിച്ചിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും മറ്റും ഈ വീഡിയോ വൈറലാവുകയും ചെയ്‌തു. മാസ്‌കും തൊപ്പിയും ധരിച്ച് ഓട്ടോയില്‍ കയറിയ യാത്രികനെ ഇമ്രാന്‍ ആദ്യം തിരിച്ചറിഞ്ഞില്ല.

യാത്രക്കിടെ ഒരു ചായ കുടിക്കണമെന്ന് പറഞ്ഞ് ഗോപി ഇമ്രാനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പിന്നീട് സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായി ഇമ്രാന്‍ യാത്രികന്റെ പേര് ചോദിച്ചപ്പോഴാണ് തന്നോടൊപ്പമുള്ളത്‌ ഗോപിസുന്ദര്‍ ആണെന്ന് ഇമ്രാന് മനസിലായത്. ഇമ്രാന്റെ ഞെട്ടല്‍ മാറും മുന്‍പ് പുതിയ പാട്ടിന്റെ അഡ്വാന്‍സും കൈമാറി ഗോപി! ഇമ്രാന്‍ ആദ്യമായി പാടിയ പള്ളിയുടെ മുറ്റത്തു വച്ചായിരുന്നു ഈ അപൂര്‍വ സംഗമമെന്നത് മറ്റൊരു പ്രത്യേകത. ഏതായലും ഇമ്രാന്‍ ഖാന്റെ ശബ്‌ദത്തിലുള്ള ഗോപി സുന്ദറിന്റെ പുതിയ ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും സംഗീതാസ്വാദകരും.

Read Also: സുവാരസിന് വിടവാങ്ങല്‍ മത്സരം നല്‍കാന്‍ ഒരുങ്ങി ബാഴ്‌സലോണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE