സുവാരസിന് വിടവാങ്ങല്‍ മത്സരം നല്‍കാന്‍ ഒരുങ്ങി ബാഴ്‌സലോണ

By Staff Reporter, Malabar News
sports image_malabar news
Luis Suarez
Ajwa Travels

ബാഴ്‌സലോണ വിടുന്ന സൂപ്പര്‍ താരം സുവാരസിന് വേണ്ടി വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കുമെന്ന് അറിയിച്ച് ബാഴ്‌സലോണ. സുവാരസിന്റെ യാത്ര അയപ്പിനായി സംഘടിപ്പിച്ച ഔദ്യോഗിക പത്ര സമ്മേളനത്തില്‍ ബാഴ്‌സലോണ പ്രസിഡന്റ് ബാര്‍തൊമെയു ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബാഴ്‌സലോണക്ക് വേണ്ടി സുവാരസ് നല്‍കിയ സേവനം അത്രയേറെ വലുതാണെന്നും കൊറോണ ഭീതി ഒഴിഞ്ഞാല്‍ മത്സരം നടത്തുമെന്നും ബാര്‍തെമെയു പറഞ്ഞു.

അതേസമയം തന്നെ ഇത്രയും നാളും സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത ഓരോരുത്തര്‍ക്കും സുവാരസ് നന്ദി അറിയിച്ചു.

ബാഴ്‌സലോണ വിട്ട് പോകേണ്ടി വരുമെന്ന് കരുതിയില്ലെന്നും അതുകൊണ്ട് തന്നെ താന്‍ ഈ തീരുമനത്തിന്റെ ഞെട്ടലില്‍ തന്നെയാണ് ഇപ്പോഴുമെന്നും സുവാരസ് പറഞ്ഞു. ബാഴ്‌സലോണ ആരാധാകര്‍ തന്ന സ്‌നേഹത്തിന് എപ്പോഴും കടപ്പെട്ടിരിക്കും എന്നും സുവാരസ് പറഞ്ഞു. കൂടാതെ ആറു വര്‍ഷങ്ങളായി ബാഴ്‌സലോണയില്‍ താന്‍ ചിലവഴിച്ച നിമിഷം ജീവിതത്തിലെ പ്രധാന കാലഘട്ടം ആയിരുന്നു എന്നും സുവാരസ് കൂട്ടിച്ചേര്‍ത്തു.

Read Also: മലയാളത്തിന്റെ നടന വിസ്‌മയം തിലകന്‍ വിടവാങ്ങിയിട്ട് 8 വര്‍ഷങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE