കന്മദത്തിലെ മുത്തശ്ശി ഇനി ഇല്ല; മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിനൊപ്പം

By Trainee Reporter, Malabar News
Malabar News_kanmadham actress dies
Representational image
Ajwa Travels

മോഹന്‍ ലാലിനെ നായകനാക്കി ലോഹിത ദാസ് സംവിധാനം ചെയ്‌ത കന്മദം സിനിമയില്‍ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് അന്തരിച്ച ശാരദ നായര്‍. പേരൂര്‍ മൂപ്പില്‍ മഠത്തില്‍ അംഗമാണ്.

കന്മദത്തിലെ ഇവരുടെ മുത്തശ്ശി കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സിനിമയില്‍ മോഹന്‍ലാലും മുത്തശ്ശിയും ചേര്‍ന്ന് അഭിനയിച്ച ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ’ എന്ന ഗാനം മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.

മഞ്‌ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുത്തശ്ശി ആയിട്ടാണ് സിനിമയില്‍ ശാരദ നായര്‍ വേഷമിട്ടത്. ജയറാം നായകനായ പട്ടാഭിഷേകം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Read more: ഭാഗ്യലക്ഷ്‍മിയോട് ഐക്യദാര്‍ഢ്യം; പിന്തുണയുമായി ഫെഫ്‌ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE