തിരുവനന്തപുരം: ഭാഗ്യലക്ഷ്‍മിക്ക് പിന്തുണയുമായി സിനിമ സംവിധായക സംഘടന ഫെഫ്‌ക. യൂട്യൂബിലൂടെ അശ്‌ളീല പരാമര്‍ശം നടത്തിയ ആളെ കയ്യേറ്റം ചെയ്‍ത സംഭവത്തില്‍ ഭാഗ്യലക്ഷ്‍മിക്കെതിരെ കേസെടുത്തതില്‍ പ്രതിഷധിക്കുന്നതായും സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു.
സൈബര്‍ ലോകത്ത് കപട സദാചാരത്തിന്റെയും ആണധികാരത്തിന്റെയും ആക്രമണത്തന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളാണ്. ഭാഗ്യലക്ഷ്‍മി ഇത്തരം സ്ത്രീകളുടെ ശക്തമായ പ്രതീകമാണെന്നും ഫെഫ്‌ക പറഞ്ഞു. അതേസമയം നിയമം കയ്യിലെടുക്കുന്നതിനോട് യോജിപ്പില്ലെന്നും നിഷ്‌ക്രിയമായ നിയമ വ്യവസ്ഥയുടെ കരണത്തേറ്റ അടിയാണ് ഇന്നലെ നടന്ന സംഭവം എന്നും ഫെഫ്‌ക കുറിച്ചു.
ഭാഗ്യലക്ഷ്‍മിക്ക് പൂര്‍ണ പിന്തുണയും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഫെഫ്‌ക പറഞ്ഞു.
Related News: ഭാഗ്യലക്ഷ്‌മി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പിന്തുണയുമായി ജോയ് മാത്യുവും