നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരീഷ് പേരടി

By Trainee Reporter, Malabar News
hareesh Peradi_Malabar News
ഹരീഷ് പേരടി
Ajwa Travels

സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുവനടിമാര്‍ രംഗത്തെത്തിയിരുന്നു. അത്ഭുതം ഞങ്ങള്‍ക്കും കാലുകളുണ്ട് എന്ന ഹാഷ് ടാഗില്‍ നിരവധി പേരാണ് ഇതിനോടകം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അര്‍ച്ചന കവി, അന്ന ബെന്‍, അനാര്‍ക്കലി മരക്കാര്‍, കനി കുസൃതി തുടങ്ങി താരങ്ങളടക്കം ഒട്ടേറെ സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് അനശ്വരക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നടിമാര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടിയും.

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച ചിത്രത്തോടൊപ്പം, “കാലുകള്‍ കാണുമ്പോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കുന്നു…അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച് ഞാനും ഐക്യപെടുന്നു…ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നന്‍മയുള്ള ലോകം ഏറ്റെടുക്കട്ടെ…” എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക് പേജില്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി…

Posted by Hareesh Peradi on Tuesday, September 15, 2020

തന്റെ പിറന്നാളിന് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച ചിത്രം അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഓണ്‍ലൈന്‍ ആങ്ങളമാര്‍ക്ക് ദഹിക്കാന്‍ കഴിയാതെ പോയത്. എന്നാല്‍ സദാചാരക്കാര്‍ക്ക് അതെ വസ്ത്രം ധരിച്ചുള്ള മറ്റൊരു ചിത്രം പങ്കു വെച്ചാണ് നടി മറുപടി പറഞ്ഞത്. “ഞാന്‍ എന്താണ് ചെയ്യുന്നതെന്നതില്‍ നിങ്ങള്‍ക്ക് ആശങ്ക വേണ്ട, ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളെ ആകുലപ്പെടുത്തുന്നത് എന്തുകൊണ്ടാണ് എന്നതിനെയോര്‍ത്ത് ആശങ്കപ്പെടൂ“, എന്നാണ് മറുപടി പോസ്റ്റില്‍ അനശ്വര കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE