സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലർട്

By Team Member, Malabar News
heavy rains in the next three hours
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയുള്ളതിനാൽ 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. കൂടാതെ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. അതേസമയം സംസ്‌ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്നും അധികൃതർ അറിയിച്ചു.

മെയ് 27ആം തീയതിയോടെ സംസ്‌ഥാനത്ത് കാലവർഷം എത്തുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. ഞായറാഴ്‌ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷം എത്തിച്ചേരും. ഇതിന്റെ അടിസ്‌ഥാനത്തിലാണ് മെയ് 27ന് കാലവര്‍ഷം കേരളത്തില്‍ ആരംഭിക്കുമെന്ന അനുമാനത്തിൽ എത്തിയിരിക്കുന്നത്.

Read also: കാലാവസ്‌ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE