കണ്ണൂരിൽ കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം; ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു

By Syndicated , Malabar News
rain
Representational Image
Ajwa Travels

കണ്ണൂർ: സംസ്‌ഥാനത്ത്‌ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കണ്ണൂർ ജില്ലയില്‍ ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒന്‍പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് വിവിധ താലൂക്കുകളില്‍ കണ്ട്രോള്‍ റൂമുകള്‍ തുറന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയില്‍ കനത്ത ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം, ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ വടക്കൻ ജില്ലകളില്‍ അതിശക്‌തമായ കാറ്റും മഴയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരുമെന്നാണ് മുന്നറിയിപ്പ്.

Read also: കരുനാഗപ്പള്ളി വട്ടക്കായലിൽ വള്ളം മുങ്ങി; ഒരാളെ കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE