കരുനാഗപ്പള്ളി വട്ടക്കായലിൽ വള്ളം മുങ്ങി; ഒരാളെ കാണാതായി

By Syndicated , Malabar News
Heavy Rain In kerala
Representational Image
Ajwa Travels

കൊല്ലം: കരുനാഗപ്പള്ളി വട്ടക്കായലിൽ വള്ളം മുങ്ങി ഒരാളെ കാണാതായി. കൂടെയുണ്ടായിരുന്ന രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി, മരുതൂർക്കുളങ്ങര തെക്ക്, മംഗലത്ത് സുധിനെ (23) ആണ് കാണാതായത്. മണ്ണേൽ ഹരികൃഷ്‌ണൻ (23), പീടികചിറയിൽ ശിവശങ്കർ (22) എന്നിവരെ രക്ഷപ്പെടുത്തി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവം. വട്ടക്കായലിൽ വള്ളത്തിൽ ചൂണ്ടയിടാൻ പോയതായിരുന്നു മൂവരും. ശക്‌തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞതോടെ നീന്തി രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെയാണ് ഒരാളെ കാണാതായത്.

Read also: പിണറായി സർക്കാർ സത്യപ്രതിജ്‌ഞ വെർച്വൽ ആക്കണമെന്ന് ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE