സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; 11 ജില്ലകളിൽ യെല്ലോ അലർട്

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ശക്‌തമായ മഴയെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നീ ജില്ലകൾ ഒഴികെ ബാക്കിയുള്ള 11 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്.

കനത്ത മഴ വരും ദിവസങ്ങളിലും തുടരാൻ സാധ്യത ഉള്ളതിനാൽ സംസ്‌ഥാനത്ത് നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ മറ്റന്നാൾ 9 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്‌തമായ മഴക്കൊപ്പം കാറ്റിനും, ഇടിമിന്നലിനും സാധ്യത ഉണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി.

കേരളതീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സമയങ്ങളിൽ കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.

Read also : ഇളവുകളോടെ ലോക്ക്‌ഡൗൺ തുടർന്നേക്കും; തീരുമാനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE