സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്

By Team Member, Malabar News
Heavy Rain In Kerala And Yellow Alert In 6 Districts
Ajwa Travels

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്ന് സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ കേരളത്തിൽ 6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴ പെയ്യാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്‌തമാക്കി. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തെക്കൻ-മധ്യ കേരളത്തിലാകും മഴ കനക്കുക. അതേസമയം അന്തരീക്ഷം മേഘാവൃതമായി തുടരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെയാണ് ഇടിമിന്നൽ സാധ്യതയുള്ളതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് നിലവിൽ മൽസ്യബന്ധനത്തിന് തടസമേർപ്പെടുത്തിയിട്ടില്ല. കൂടാതെ അടുത്ത 24 മണിക്കൂറിൽ അസാനി ദുർബലമായി വലിയ നാശമുണ്ടാക്കാതെ അവസാനിക്കുമെന്നാണ് നിഗമനം.

Read also: കെവി തോമസിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE