കനത്ത മഴ തുടരുന്നു; വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

By News Desk, Malabar News
Heavy Rainfall in kerala
Representational Image
Ajwa Travels

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണ് കാസര്‍കോട് ഒരാള്‍ മരിച്ചു. ചേനക്കോട് സ്വദേശി ചന്ദ്രശേഖരന്‍ (37) ആണ് മരിച്ചത്. മധൂര്‍ ചേനക്കോട്ട് വയലിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. കാസര്‍കോട് എട്ടു വീടുകള്‍ തകര്‍ന്നു. മധുരവാഹിനി പുഴ കരകവിഞ്ഞു. ഇതേത്തുടര്‍ന്ന് 7 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കണ്ണൂരില്‍ കുപ്പം, കക്കാട് പുഴകള്‍ കരകവിഞ്ഞു. കണ്ണൂരില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. ബാവലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

 Related News: മഴ ശക്തം; പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE