ഇടുക്കിയില്‍ പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു

By News Bureau, Malabar News
Representational Image
Ajwa Travels

ഇടുക്കി: മുരിക്കാശ്ശേരിക്കു സമീപം പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു. തേക്കിൻതണ്ട് സ്വദേശി ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. രണ്ടുമാസം മുൻപ് ഇവരെ പേപ്പട്ടി കടിച്ചിരുന്നു. എന്നാൽ ഈ വിവരം ഓമന മറ്റാരെയും അറിയിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം അസ്വസ്‌ഥത പ്രകടിപ്പിച്ച ഓമനയെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ചാണ് രണ്ട് മാസം മുമ്പ് നായ കടിച്ച വിവരം ഓമന ഡോക്‌ടറോട് പറയുന്നത്. തുടർന്ന് പേവിഷബാധക്കുള്ള വാക്‌സിൻ നൽകി തിരിച്ചയച്ചു.

എന്നാൽ വീട്ടിലെത്തിയതോടെ ഓമനയുടെ നില ഗുരുതരമാകുകയും വീണ്ടും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഓമനയെ മാറ്റി. ഇവിടെ ചികിൽസയിൽ കഴിയവെയാണ് ഇന്ന് പുലർച്ചയോടെ ഓമന മരണപ്പെട്ടത്.

അതേസമയം ഓമനയോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനെയും ഇവരുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഓമനയുടെ മൃതദേഹം അടിമാലി കൂമ്പൻപാറയിലുള്ള പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു.

Most Read: വിദ്യാർഥികളുടെ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റു; പികെ നവാസിനെതിരെ പരാതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE