വേദയായി ഹൃതിക്, വിക്രമായി സെയ്‌ഫ്; ഒരുങ്ങുന്നു ‘വിക്രം വേദ’യുടെ ഹിന്ദി പതിപ്പ്

By Staff Reporter, Malabar News
VIKRAMVEDHA-HINDI
Ajwa Travels

സൂപ്പർ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റിമേക്കിൽ ഹൃതിക് റോഷനും സെയ്‌ഫ് അലിഖാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃതിക് അവതരിപ്പിക്കുന്നത്.

പോലീസ് കഥാപാത്രമായ വിക്രമായി സെയ്‌ഫ് അലിഖാനെത്തും. നേരത്തെ ആമിർ ഖാനെയാണ് ചിത്രത്തിന് വേണ്ടി തീരുമാനിച്ചിരുന്നത്. ആമിറിന് പകരമാണ് ഹൃതിക് എത്തിയത്. തമിഴ് ചിത്രമൊരുക്കിയ ഗായത്രി-പുഷ്‌കർ ജോഡി തന്നെയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്.

2017ൽ വൈ നോട്ട് സ്‌റ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് നിർമിച്ച തമിഴ് നിയോ-നോയർ ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ‘വിക്രം വേദ‘. ആർ മാധവൻ, വിജയ് സേതുപതി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശ്രദ്ധ ശ്രീനാഥ്, കതിർ, വരലക്ഷ്‌മി ശരത്കുമാർ എന്നിവരാണ് മറ്റു വേഷങ്ങളിലെത്തിയത്. നായകൻ-വില്ലൻ എന്ന പരമ്പരാഗത സങ്കൽപ്പത്തെ പൊളിച്ചെഴുതിയ ചിത്രം കൂടിയായിരുന്നു വിക്രം വേദ. ബോക്‌സോഫീസിലെ തകർപ്പൻ വിജയത്തോടൊപ്പം മികച്ച നിരൂപക പ്രശംസയും ചിത്രം കരസ്‌ഥമാക്കിയിരുന്നു.

Read Also: ‘സ്‌റ്റാർ’; പൃഥ്വിരാജും ജോജുവും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ പ്രേക്ഷകരിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE