സുരക്ഷാ ഭീഷണി; കെ. സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശം

By News Desk, Malabar News
Intelligence suggest a gunman to k.surendran
K.Surendran
Ajwa Travels

കോഴിക്കോട്: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശിച്ചു. ഗണ്‍മാനെ നല്‍കാന്‍ ഇന്റലിജന്‍സ് എഡിജിപി കോഴിക്കോട് റൂറല്‍ എസ് പിക്ക് നിര്‍ദേശം നല്‍കി.

നിലവിലെ സാഹചര്യത്തില്‍ എക്‌സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും എഡിജിപിയുടെ ഉത്തരവില്‍ വ്യക്തമാക്കി. നേരത്തെ തന്നെ ഗണ്‍മാനെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സുരേന്ദ്രന്‍ അത് നിരസിക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് എഡിജിപിയുടെ ഉത്തരവില്‍ സുരേന്ദ്രന്‍ ഇതുവരെ എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE