ആകാംക്ഷ നിറച്ച് ഫഹദ്, സൗബിൻ, ദർശന; ‘ഇരുൾ’ ട്രെയ്‌ലറെത്തി

By Staff Reporter, Malabar News
irul movie
Ajwa Travels

നസീഫ് യൂസഫ് ഇസുദ്ധീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഇരുളി’ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഫഹദ് ഫാസിലും സൗബിൻ ഷാഹിറും ദർശന രാജേന്ദനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഏപ്രിൽ രണ്ടിന് നെറ്റ്ഫ്ളിക്‌സിലൂടെ റിലീസ് ചെയ്യും.

‘സീ യു സൂൺ’ എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രമാണ് ‘ഇരുൾ’. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ളാൻ ജെ സ്‌റ്റുഡിയോയും സംയുക്‌തമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. നിർമാണം- ആന്റോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്.

ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുട്ടിക്കാനമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ജോമോൻ ടി ജോൺ തന്നെയാണ് ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്യുന്നതും. ബാദുഷയാണ് പ്രോജെക്റ്റ് ഡിസൈനർ.

Read Also: 299 രൂപക്ക് നെറ്റ്ഫ്ളിക്‌സിന്റെ കിടിലന്‍ പ്ളാൻ വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE