299 രൂപക്ക് പുതിയ മൊബൈല്‍ പ്ളാൻ പരീക്ഷണവുമായി നെറ്റ്ഫ്ളിക്സ് എത്തുന്നു. എച്ച്ഡിയില് സ്ട്രീം ചെയ്യാനും ഫോണിലും ടാബ്ലെറ്റിലും ലാപ്ടോപ്പിലും ഷോകളും സിനിമകളും ഒരേ സമയം ഉപയോക്താക്കൾക്ക് കാണാനും ഈ പ്ളാൻ അനുവദിക്കുന്നു.
ഒരു മൊബൈല്‍ പ്ളസ് പ്ളാനായി ലിസ്റ്റ് ചെയ്യുന്ന പ്ളാൻ പല ഉപയോക്താക്കളിലും പരീക്ഷിച്ചു വരികയാണ്. പദ്ധതി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്.
നെറ്റ്ഫ്ളിക്സ് ഒരു മൊബൈല്‍ പ്ളസ് പ്ളാൻ പുറത്തിറക്കുന്നത് ഇതാദ്യമല്ല, ഇതിന് മുൻപ് 349 രൂപ വിലയുള്ള ഒരു പ്രത്യേക മൊബൈല്‍ പ്ളസ് പ്ളാൻ താല്‍ക്കാലികമായി ഇവര്‍ പുറത്തിറക്കിയിരുന്നു, ഇത് 199 രൂപയുടെ പ്ളാനിന്റെ നവീകരിച്ച പതിപ്പായിരുന്നു.
എന്നാൽ ഇതിൽ ഉപയോക്താക്കൾക്ക് എച്ച്ഡിയില് പ്രവേശനം ഉണ്ടായിരുന്നില്ല. മാത്രവുമല്ല, ഈ മൊബൈല്‍ പ്ളാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഒരു സമയം ഒരു സ്ക്രീനില്‍ മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. ഈ പരിമിതികളെയൊക്ക ഇല്ലാതാക്കുന്ന തരത്തിലാണ് പുതിയ 299 രൂപയുടെ പ്ളാൻ എത്തുന്നത്.