നേമത്ത് മുരളീധരൻ, ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിൽ, ഹരിപ്പാട് ചെന്നിത്തല; ഒടുവിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

By Desk Reporter, Malabar News
Congress
Representational Image
Ajwa Travels

ന്യൂഡെൽഹി: വിവാദങ്ങൾക്കും അനിശ്‌ചിതത്വങ്ങൾക്കും ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. 92 സീറ്റുകളിലാണ് കോൺഗ്രസ് മൽസരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിലേക്കുള്ള സ്‌ഥാനാർഥികളെ പിന്നീട് തീരുമാനിക്കും. കല്‍പ്പറ്റ, നിലമ്പൂര്‍, കുണ്ടറ, പട്ടാമ്പി, വട്ടിയൂര്‍കാവ്, തവനൂര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് ഇനി സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഉള്ളത്.

ഡെൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. ഡെൽഹിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസതിയിൽ വച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ മൽസരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാടും കെ മുരളീധരൻ നേമത്തും ജനവിധി തേടും. ഏറെ അനിശ്‌ചിതത്വം നിലനിന്ന പൊന്നാനിയിലും ആലപ്പുഴയിലും സ്‌ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടുണ്ട്. പൊന്നാനിയിൽ എഎം രോഹിത് ആണ് സ്‌ഥാനാർഥി. ആലപ്പുഴയിൽ ഡോ. കെഎസ് മനോജ് ആണ് ജനവിധി തേടുന്നത്.

അതേസമയം, സ്‌ഥാനാർഥി നിർണയത്തിന് എതിരെ പരസ്യ പ്രതിഷേധം നടന്ന ചാലക്കുടിയുടെ കാര്യത്തിലും തീരുമാനം ആയിട്ടുണ്ട്. നേരത്തെ സ്‌ഥാനാർഥി ആയി പരിഗണിച്ച ടിജെ സനീഷ് കുമാർ തന്നെയാണ് മണ്ഡലത്തിൽ മൽസരിക്കുന്നത്. ഷോൺ പല്ലിശേരിയെയോ ഷിബു വാലപ്പനെയോ ചാലക്കുടിയിൽ സ്‌ഥാനാർഥിയാക്കണം എന്ന കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യവും പരസ്യ പ്രതിഷേധവും തള്ളിയാണ് ടിജെ സനീഷ് കുമാറിനെ ഇവിടെ ഇറക്കിയിരിക്കുന്നത്.

25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേര്‍, 51 മുതല്‍ 60 വരെ 22 പേര്‍, 61 മുതല്‍ 70 വയസ് വരെയുള്ള 15 പേര്‍, 70ന് മുകളിലുള്ള മൂന്ന് പേര്‍ എന്നിങ്ങനെയാണ് സ്‌ഥാനാർഥികളുടെ പ്രായം. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് സ്‌ഥാനാർഥി പ്രഖ്യാപനത്തിനിടെ മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധിക്കാൻ കരുത്തുള്ളവരാണ് കോൺഗ്രസ് സ്‌ഥാനാർഥികൾ. ജനമാണ് യഥാർത്ഥ യജമാനൻമാർ. സാധാരണക്കാരുടെ ജീവിത പ്രയാസം ദുരീകരിക്കുന്ന സുസ്‌ഥിര ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അനുഭവ സമ്പത്തും യുവത്വവുമാണ് കോൺഗ്രസ് സ്‌ഥാനാർഥി പട്ടികയുടെ സവിശേഷത. രാഹുൽ ഗാന്ധിയുടെ നിർദേശത്തിൽ എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുള്ളതിനാലാണ് ആറു സീറ്റുകളിലെ സ്‌ഥാനാർഥി പ്രഖ്യാപനം നീളുന്നത്. ചിലപ്പോള്‍ നാളെ തന്നെ പ്രഖ്യാപിച്ചേക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

സ്‌ഥാനാർഥി പട്ടിക

ഉദുമ – ബാലകൃഷണൻ പെരിയ
കാഞ്ഞങ്ങാട് – പി വി സുരേഷ്
പയ്യന്നൂർ – എം പ്രദീപ് കുമാർ
കല്യാശേരി – ബ്രജേഷ് കുമാർ
തളിപ്പറമ്പ് – അബ്‌ദുൾ റഷീദ് പി വി
ഇരിക്കൂർ – സജീവ് ജോസഫ്
കണ്ണൂർ – സതീശൻ പാച്ചേനി
തലശേരി – എം പി അരവിന്ദാക്ഷൻ
പേരാവൂർ – സണ്ണി ജോസഫ്
മാനന്തവാടി – പി കെ ജയലക്ഷ്‌മി
ബത്തേരി – ഐസി ബാലകൃഷ്‌ണൻ
നാദാപുരം – കെ പ്രവീൺ കുമാർ
കൊയിലാണ്ടി – എൻ സുബ്രമഹ്ണ്യൻ
ബാലുശേരി – ധർമ്മജൻ ബോൾഗാട്ടി
കോഴിക്കോട് നോർത്ത് – കെഎം അഭിജിത്ത്
ബേപ്പൂർ – പിഎം നിയാസ്
വണ്ടൂർ – എപി അനിൽകുമാർ
പൊന്നാനി – എഎം രോഹിത്
തൃത്താല – വിടി ബൽറാം
ഷൊർണ്ണൂർ – ടിഎച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം – ഡോ.പി ആർ സരിൻ
പാലക്കാട് – ഷാഫി പറമ്പിൽ
മലമ്പുഴ – എസ്.കെ അനന്തകൃഷ്‌ണൻ
തരൂർ – കെഎ ഷീബ
ചിറ്റൂർ – സുമേഷ് അച്യുതൻ
ആലത്തൂർ – പാളയം പ്രദീപ്
ചേലക്കര – സി സി ശ്രീകുമാർ
കുന്നംകുളം – കെ ജയശങ്കർ
മണലൂർ – വിജയ ഹരി
വടക്കാഞ്ചേരി – അനിൽ അക്കര
ഒല്ലൂർ – ജോസ് വെള്ളൂർ
തൃശൂർ – പദ്മജ വേണുഗോപാൽ
നാട്ടിക – സുനിൽ ലാലൂർ
കൈപ്പമംഗലം – ശോഭ സുബിൻ
പുതുക്കാട് – അനിൽ അന്തിക്കാട്
ചാലക്കുടി – ടിജെ സനീഷ് കുമാർ
കൊടുങ്ങല്ലൂർ – എംപി ജാക്സൺ
പെരുമ്പാവൂർ – എൽദോസ് കുന്നപ്പള്ളി
അങ്കമാലി – റോജി എം ജോൺ
ആലുവ – അൻവർ സാദത്ത്
പറവൂർ – വി ഡി സതീശൽ
വൈപ്പിൻ – ദീപക് ജോയ്
കൊച്ചി – ടോണി ചമ്മിണി
തൃപ്പൂണിത്തുറ – കെ ബാബു
എറണാകുളം – ടി.ജെ വിനോദ്
തൃക്കാക്കര – പിടി തോമസ്
കുന്നത്ത് നാട് – വി പി സജീന്ദ്രൻ
മൂവാറ്റുപുഴ – മാത്യം കുഴൽ നാടൻ
ദേവികുളം – ഡി. കുമാർ
ഉടുമ്പൻചോല – അഡ്വ.ഇ.എം അഗസ്‌തി
പീരുമേട് – സിറിയക് തോമസ്
വൈക്കം – ഡോ. പി ആർ സോന
കോട്ടയം – തിരുവഞ്ചൂർ
പുതുപ്പളളി – ഉമ്മൻ ചാണ്ടി
കാഞ്ഞിരപ്പള്ളി – ജോസഫ് വാഴക്കൻ
പൂഞ്ഞാർ – ടോമി കല്ലാനി
അരൂർ – ഷാനിമോൾ ഉസ്‌മാൻ
ചേർത്തല – എസ് ശരത്
ആലപ്പുഴ – ഡോ.കെഎസ് മനോജ്
അമ്പലപ്പുഴ – എം ലിജു
ഹരിപ്പാട് – രമേശ് ചെന്നിത്തല
കായംകുളം – അരിത ബാബു
മാവേലിക്കര – കെകെ ഷാജു
ചെങ്ങന്നൂർ – എം മുരളി
റാന്നി – റിങ്കു ചെറിയാൻ
ആറന്മുള – കെ.ശിവദാസൻ നായർ
കോന്നി – റോബിൻ പീറ്റർ
അടൂർ – എംജി കണ്ണൻ
കരുനാഗപ്പള്ളി – സിആർ മഹേഷ്
കൊട്ടാരക്കര – രശ്‌മി ആർ
പത്തനാപുരം – ജ്യോതികുമാർ ചാമക്കാല
ചടയമംഗലം എംഎം നസീർ
കൊല്ലം – ബിന്ദു കൃഷ്‌ണ
ചാത്തന്നൂർ – പീതാംബര കുറുപ്പ്
വർക്കല – ബിആർഎം ഷഫീർ
ചിറയൻകീഴ് – അനൂപ് ബി എസ്
നെടുമങ്ങാട് – ബിഎസ് പ്രശാന്ത്
വാമനപുരം – ആനാട് ജയൻ
കഴക്കൂട്ടം – ഡോ എസ് എസ് ലാൽ
തിരുവനന്തപുരം – വിഎസ് ശിവകുമാർ
നേമം – കെ മുരളീധരൻ
അരുവിക്കര – കെഎസ് ശബരീനാഥ്
പാറശാല – അൻസജിത റസൽ
കാട്ടാക്കട – മലയിൻകീഴ് വേണുഗോപാൽ
കോവളം – എം വിൻസന്റ്
നെയ്യാറ്റിൻകര – ആർ ശങ്കർ രാജ്

Also Read:  കുറ്റ്യാടി സീറ്റ് വിട്ടുനൽകി കേരളാ കോൺഗ്രസ്; സിപിഐഎം മൽസരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE