ഐഎസ്എൽ; ഇന്ന് ഒഡീഷ-ജംഷഡ്‌പൂർ പോരാട്ടം

By Staff Reporter, Malabar News
odisha-vs-jamshedpur
Ajwa Travels

വാസ്‌കോ: ഐഎസ്‌എൽ ഏഴാം സീസണിലെ പ്‌ളേ ഓഫ് സ്‌ഥാനങ്ങൾക്ക്‌ വേണ്ടിയുള്ള പോരാട്ടം മുറുകവെ ജംഷഡ്‌പൂർ എഫ്‌സി ഇന്ന് ഒഡീഷയെ നേരിടും. സീസണിൽ ഇതുവരെ ഒരു ജയം മാത്രം നേടിയ ഒഡീഷ എട്ട് പോയിന്റുമായി ലീഗിൽ അവസാന സ്‌ഥാനത്താണ്. ഈ മൽസരം കൂടി തോറ്റാൽ ടീമിന്റെ പ്ളേ ഓഫ് സാധ്യതകൾ പൂർണമായും അവസാനിക്കും. 15 പോയിന്റുള്ള ജംഷഡ്‌പൂരിന്റെ സ്‌ഥിതിയും മെച്ചമല്ല. എട്ടാം സ്‌ഥാനത്താണ് ജംഷഡ്‌പൂർ ഇപ്പോൾ.

സീസണിലെ ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും രണ്ട് ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ജംഷഡ്‌പൂരിനായി നെരിജസ് വാല്‍സ്‌കിസും ഒഡിഷക്കായി ഡീഗോ മൗറീഷ്യോയും അന്ന് ഇരട്ട ഗോള്‍ നേടിയിരുന്നു. അതിന് ശേഷം ഫോം കണ്ടെത്താൻ ഉഴലുന്ന വാൽസ്‌കിസ് ഈ മൽസരത്തോടെ ടീമിന്റെ പ്രതീക്ഷകൾ വീണ്ടെടുക്കാനാണ് ഇറങ്ങുന്നത്. രാത്രി ഏഴരക്കാണ് മൽസരം.

Read Also: സംസ്‌ഥാനത്ത് സ്വർണവില ഉയർന്നു; പവന് 160 രൂപ കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE