കോവിഡ് രൂക്ഷം; ജില്ലയിൽ സ്വകാര്യ ബസ് സർവീസുകൾ കടുത്ത പ്രതിസന്ധിയിൽ

By Team Member, Malabar News
palakkad news
Ajwa Travels

പാലക്കാട് : പ്രതിദിന കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ജില്ലയിൽ സ്വകാര്യ ബസ്  മേഖലയിൽ കടുത്ത പ്രതിസന്ധി. ഒറ്റപ്പാലം വഴിയുള്ള ഒരു വിഭാഗം ബസുകൾ സർവീസ് നിർത്തി. കോവിഡ് നിയന്ത്രണങ്ങൾക്കു പിന്നാലെ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെയാണിത്. നിലവിൽ ഒറ്റപ്പാലം–തൃശൂർ, പാലക്കാട്–ഗുരുവായൂർ ഉൾപ്പടെ ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകൾ പലതും ഓട്ടം നിർത്തി.

കൂടാതെ ഒറ്റപ്പാലത്ത് നിന്ന് അമ്പലപ്പാറ, തിരുവില്വാമല, ചെർപ്പുളശ്ശേരി പോലുള്ള പ്രദേശങ്ങളിലേക്കു സർവീസ് നടത്തുന്ന ബസുകളിൽ ചിലതും ഓടുന്നില്ല. കോവിഡ് വ്യാപനത്തിന് ശേഷം ഒറ്റപ്പാലം വഴി സർവീസ് നടത്തിയിരുന്ന 100ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതായാണ് ലഭിക്കുന്ന വിവരം. ബസുകളിൽ മുഴുവൻ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാൻ പോലും ആളില്ലാത്ത സ്‌ഥിതിക്ക് ഇന്ധനം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചിലവുകൾ ബസുടമകൾക്ക് താങ്ങാനാകാതെ വന്നതോടെയാണ് സർവീസുകൾ പലതും നിർത്തിയത്.

ഒപ്പം തന്നെ പകുതി ശമ്പളത്തിൽ ജോലി ചെയ്‌തിട്ട് പോലും സർവീസുകൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കാത്ത സ്‌ഥിതിയാണ്‌ നിലവിൽ ഉള്ളതെന്ന് ജീവനക്കാരും വ്യക്‌തമാക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ കർശനമാക്കിയതോടെ ബസ് സ്‌റ്റാൻഡുകളിൽ ആളുകൾ തീരെ കുറവാണ്. നിലവിലത്തെ പ്രതിസന്ധി ഇതേപടി തുടർന്നാൽ കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തേണ്ട സ്‌ഥിതിയാണെന്ന് ജീവനക്കാരും, ബസുടമകളും വ്യക്‌തമാക്കുന്നുണ്ട്.

Read also : മഹാരാഷ്‌ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 12 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE