‘രണ്ടില’ ചിഹ്നത്തിൽ ജയിച്ചവർ തിരിച്ചുവരണം; ആഹ്വാനവുമായി ജോസ് കെ മാണി

By Desk Reporter, Malabar News
jose k mani _2020 Sep 01
Ajwa Travels

കോട്ടയം: ‘രണ്ടില’ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ തിരിച്ചു വരണമെന്ന് ജോസ് കെ മാണി. ഇനി മുതൽ കേരളാ കോൺഗ്രസ് എം മാത്രമേ ഉള്ളൂവെന്നും ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരള കോൺഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തെരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും പാർട്ടി മേൽവിലാസവും ലഭിച്ചതോടെ സത്യം ജയിച്ചു. തങ്ങൾക്ക് ആരോടും ശത്രുതയില്ല. വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. നിലവിൽ സ്വതന്ത്ര നിലപാടിലുള്ള പാർട്ടി തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതിന് മുൻപ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ മാണി വിഭാ​ഗത്തിന് അനുകൂലമായുള്ള കേന്ദ്ര തെരഞ്ഞെടപ്പ് കമ്മീഷന്റെ അന്തിമ വിധി, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അടക്കം ജോസ് വിഭാഗത്തിന് ഗുണം ചെയ്‌തേക്കും എന്നാണ് വിലയിരുത്തൽ. കെ എം മാണിയുടെ മരണത്തിനു പിന്നാലെ പാർട്ടിയിൽ ഉടലെടുത്ത തർക്കങ്ങളിൽ ഒരു ഘട്ടം വരെ ജോസഫിനായിരുന്നു മേൽക്കൈ. എന്നാൽ തെരഞ്ഞെടുപ്പ് ചിഹ്നം നഷ്ടപ്പെട്ടതോടെ ജോസഫ് വിഭാഗം കടുത്ത ആശങ്കയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE