ജോസ് കെ മാണി വിഭാഗം ഇന്ന് ഇടത് മുന്നണിയിൽ ഘടകകക്ഷി ആകും

By Team Member, Malabar News
Malabarnews_jose k mani
Jose K Mani
Ajwa Travels

തിരുവനന്തപുരം : ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് വിഭാഗം ഇന്ന് ഇടത് മുന്നണിയുടെ ഭാഗമായി മാറും. ഇന്ന് ചേരുന്ന എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ജോസ് കെ മാണി വിഭാഗത്തെ ഔദ്യോഗികമായി സ്വാഗതം ചെയ്യും. എല്‍ഡിഎഫിലെ പതിനൊന്നാമത് ഘടക കക്ഷിയായാണ് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് വിഭാഗത്തെ പ്രഖ്യാപിക്കുന്നത്. ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം പ്രഖ്യാപനം നടക്കും.

ജോസ് കെ മാണിയുടെ ഇടത് പ്രവേശനം സിപിഐയും അംഗീകരിച്ചതോടെ കടമ്പകള്‍ എല്ലാം പൂര്‍ണമായും കേരള കോണ്‍ഗ്രസ് വിഭാഗം കടന്നിരുന്നു. ഇടത് മുന്നണിയിലേക്കുള്ള ജോസിന്റെ കടന്നുവരവ് രാഷ്‌ട്രീയ വിജയം ആണോ എന്നതില്‍ ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതും. ജോസ് കെ മാണിയുടെ വരവോട് കൂടി എല്‍ഡിഎഫ് പക്ഷത്തുള്ള കേരള കോണ്‍ഗ്രസ് ഘടക കക്ഷികളുടെ എണ്ണം നാല് ആകും.

എല്‍ഡിഎഫില്‍ നിലവില്‍ ഉള്ളത് ബാലകൃഷ്‌ണപിള്ള വിഭാഗം, ജനാധിപത്യ കേരള കോണ്‍ഗ്രസ്, സ്‌കറിയ തോമസ് വിഭാഗം എന്നിവരാണ്. ജോസ് കെ മാണി കൂടെ എത്തുന്നതോടെ കേരള കോണ്‍ഗ്രസിന്റെ നാല് ഘടക കക്ഷികള്‍ ഇടത് മുന്നണിയില്‍ ഉണ്ടാകും. 2016 ല്‍ സംസ്‌ഥാനത്ത് ഭരണത്തില്‍ എത്തുമ്പോള്‍ നിയമസഭയിലെ അംഗബലം 91 ആയിരുന്നു. ഇപ്പോള്‍ അത് 93 ആയി ഉയര്‍ന്നു.

Read also : സാമ്പത്തിക തട്ടിപ്പ്; പ്രതി കുമ്മനം; പോലീസ് അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE