പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജോസ് കെ മാണി

By Desk Reporter, Malabar News
Jose-K-Mani
Ajwa Travels

കോട്ടയം: മാണി സി കാപ്പന് പിന്നാലെ പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. ഒരാഴ്‌ച നീണ്ടു നിൽക്കുന്ന ‘ജനകീയം പദയാത്ര’ക്ക് മുത്തോലിയിൽ തുടക്കമായി.

മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും നഗരസഭയിലും വരും ദിവസങ്ങളിൽ ജോസ് കെ മാണി നേരിട്ടെത്തും. സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം രാഷ്‌ട്രീയ വിശദീകരണം കൂടിയാണ് ലക്ഷ്യം.

പാലായിൽ യുഡിഎഫ് സ്‌ഥാനാർഥിയായി നിൽക്കുന്ന മാണി സി കാപ്പനെതിരെ ആരെന്ന ചോദ്യത്തിന് എൽഡിഎഫ് നൽകുന്ന വ്യക്‌തമായ മറുപടി കൂടിയാണ് ജോസ് കെ മാണി നയിക്കുന്ന ജനകീയം പദയാത്ര. വിഎൻ വാസവൻ യാത്ര ഉൽഘാടനം ചെയ്‌തു.

Also Read:  ‘സായംപ്രഭ’ പദ്ധതിക്ക് 61.82 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE