മാസ്‌ക്കില്ല, അകലമില്ല; ബിഹാറില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

By News Desk, Malabar News
Jyotiraditya Scindia_2020 Aug 18
Ajwa Travels

പട്ന: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ബിഹാറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ബിഹാറില്‍ ഇന്ന് ജ്യോതിരാദിത്യ സിന്ധ്യ പങ്കെടുത്ത സമ്മേളനത്തില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ പങ്കെടുത്ത പ്രചാരണ സമ്മേളനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന നൂറു കണക്കിന് പേരാണ് ബമോരി മണ്ഡലത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തിന് എത്തിയത്. ഇവരില്‍ ബഹുഭൂരിപക്ഷവും മാസ്‌ക് ധരിച്ചിരുന്നില്ല. ചില സ്‌ത്രീകളുടെ മടിയില്‍ കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു.

Read Also: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ് ട്വിറ്ററില്‍ ചിത്രം പങ്കുവച്ചത്. കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ കഠിന ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ബിജെപി നേതാക്കള്‍ തന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുമ്പോട്ടു പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE