സംഘടനാ തലത്തില്‍ അഴിച്ചുപണി വേണം; കെ സുധാകരൻ

By Syndicated , Malabar News
K sudhakaran about Congress clash
Ajwa Travels

കണ്ണൂര്‍: കോൺഗ്രസിൽ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ച വരുത്തിയവരെ നേതൃസ്‌ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് കെ സുധാകരന്‍ എംപി. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തേണ്ടതുണ്ട്. പലയിടത്തും നേതാക്കളുടെ ഇഷ്‌ടക്കാരെ നേതൃസ്‌ഥാനങ്ങളിൽ ഇരുത്തി എന്ന ആക്ഷേപമുണ്ട്. അതുകൊണ്ട് ആജ്‌ഞാ ശക്‌തി ഉള്ളവര്‍ നേതാക്കളാകണം. മലബാറില്‍ കുഞ്ഞാലിക്കുട്ടി അല്ലാതെ മറ്റ് മുസ്‌ലിം ലീഗ് നേതാക്കളാരും പ്രചാരണത്തിന് വന്നില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

പ്രചാരണത്തിന്റെ അവസാന നിമിഷം വരെ യുഡിഎഫിന് മേല്‍ക്കൈ നേടിത്തന്നത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാണെന്നും ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന മറ്റ് നേതാക്കളെയൊന്നും പ്രചാരണത്തിന് കിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

Read also: പ്രധാനമന്ത്രിക്ക് ഹെലിപാഡ് നിർമിച്ചു; നാശനഷ്‌ടങ്ങള്‍ ബിജെപി വഹിക്കണമെന്ന് നഗരസഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE