റോയൽ ലുക്കിൽ കാജൽ; വിവാഹ വിശേഷങ്ങൾ അറിയാം

By News Desk, Malabar News
Ajwa Travels

തെന്നിന്ത്യൻ താരം കാജൽ അഗർവാൾ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്ലു ആണ് വരൻ. മുംബൈയിലെ സ്‌റ്റാർ ഹോട്ടലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി നടന്ന വിവാഹ ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ചുവപ്പ് നിറത്തിലുള്ള ലഹങ്ക അണിഞ്ഞ് അതിസുന്ദരിയായാണ് താരം വിവാഹ വേദിയിലെത്തിയത്. ഒപ്പം പിങ്ക് ദുപ്പട്ടയും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞുള്ള കാജലിന്റെ റോയൽ ലുക്ക് ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Kajal Agarwal Wedding

വിവാഹ വേദിയും പിങ്ക് തീമിലാണ് ഒരുക്കിയിരുന്നത്. ഈ മാസം ആദ്യമാണ് തന്റെ വിവാഹ വാർത്ത കാജൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കോവിഡ് മഹാമാരി വിവാഹാഘോഷങ്ങളുടെ തിളക്കം കുറക്കുന്നുണ്ടെങ്കിലും പുതിയൊരു ജീവിതം ആരംഭിക്കുന്നതിന്റെ ആവേശത്തിലാണെന്ന് കാജൽ ഇൻസ്‌റ്റഗ്രാമിൽ കുറിച്ചിരുന്നു.

View this post on Instagram

 

♾??

A post shared by Kajal Aggarwal (@kajalaggarwalofficial) on

വിവാഹ വാർത്ത അറിയിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഏറ്റവുമൊടുവിൽ ഷെയർ ചെയ്‌ത പ്രീ വെ‌ഡിങ് ഷൂട്ടിലെ ചിത്രങ്ങളും വൈറലായിരുന്നു.

 

View this post on Instagram

 

Calm before the storm ?#kajgautkitched

A post shared by Kajal Aggarwal (@kajalaggarwalofficial) on

സിനിമാ രംഗത്തെ നിരവധി പ്രമുഖർ കാജലിനും ഗൗതമിനും ആശംസകളുമായി എത്തിയിരുന്നു.

മുംബൈ സ്വദേശിയായ കാജൽ അഗർവാൾ സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ബോളിവുഡിലായിരുന്നു. ക്യൂൻ ഹോ ഗയാ നാ ആണ് കാജലിന്റെ ആദ്യ ചിത്രം. പിന്നീട്, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച താരം ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. തുപ്പാക്കി, ജില്ല, വിവേകം, മെർസൽ, ആര്യ 2, മാട്രാൻ, നാൻ മഹാനല്ല തുടങ്ങിയവയാണ് കാജലിന്റെ ശ്രദ്ധേയ ചിത്രങ്ങൾ.

Also Read: ഫഹദിന്റെ ‘ഇരുള്‍’ ടൈറ്റില്‍ പോസ്‌റ്റർ പുറത്തുവിട്ടു

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE