ഫഹദിന്റെ ‘ഇരുള്‍’ ടൈറ്റില്‍ പോസ്‌റ്റർ പുറത്തുവിട്ടു

By Staff Reporter, Malabar News
MALABRNEWS-IRUL
'Irul' Movie Location Picture
Ajwa Travels

സീ യു സോണിന് ശേഷം ഫഹദ് ഫാസില്‍ നായക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഇരുളിന്റെ ടൈറ്റില്‍ പോസ്‌റ്റർ പുറത്തുവിട്ടു. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫഹദിനൊപ്പം സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റർ മമ്മൂട്ടിയാണ് പുറത്ത് വിട്ടത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും, പ്‌ളാന്‍ ജെ സ്‌റ്റുഡിയോസിന്റെയും ബാനറില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമോന്‍ ടി ജോണ്‍ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഇടുക്കിയില്‍ ആയിരുന്നു ചിത്രീകരണം നടന്നത്.

Read Also: തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്ന് കൂടി അവസരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE