ലോകേഷിന്റെ അടുത്ത ചിത്രത്തില്‍ ഉലകനായകന്‍

By Trainee Reporter, Malabar News
Kamal hasan_LokeshKanagaraj_Malabar News
ലോകേഷ് കനകരാജും കമലഹാസനും
Ajwa Travels

വിജയ് നായകനാകുന്ന മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ പ്രധാനവേഷത്തിലെത്തും. വണ്‍സ് അപ്പോണ്‍ എ ഡേ ദേര്‍ ലിവ്ഡ് എ ഗോസ്റ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. കമല ഹാസന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

Another journey begins.

மறுபடியும் உங்கள் நான்.

RaajKamal Films International Anirudh Ravichander

Posted by Kamal Haasan on Wednesday, September 16, 2020

 

കമല്‍ ഹാസന്റെ 232മത്തെ ചിത്രമാണ് ഇത്. ഗ്യാങ്സ്റ്റര്‍ ചിത്രമാകും ഇതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. കമല്‍ ഹാസന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. അടുത്ത വര്‍ഷമായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.

ലോകേഷിന്റെ അഞ്ചാമത്തെ ചിത്രമാണ് ഇത്. മാസ്റ്റര്‍ ആണ് ഇനി പുറത്തു വരാനുള്ളത്. മാര്‍ച്ചിലാണ് ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോവിഡ് 19 മൂലം ഇത് നീണ്ട് പോകുകയായിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രം കൈതിയുടെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എന്തായാലും ഉലകനായകനും തമിഴിലെ ഏറ്റവും പ്രതീക്ഷയുള്ള യുവ സംവിധായകരില്‍ ഒരാളും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE