‘തലൈവി’യായി കങ്കണ; റിലീസ് തീയതി പ്രഖ്യാപിച്ചു

By Team Member, Malabar News
thalaivi
Representational image
Ajwa Travels

തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്‌പദമാക്കി പുറത്തിറങ്ങുന്ന ചിത്രം ‘തലൈവി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ഏപ്രിൽ 23ആം തീയതിയാണ് തലൈവി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൽ ജയലളിതയായി വേഷമിടുന്നത് ബോളിവുഡ് താരം കങ്കണ റണൗട്ടാണ്. കങ്കണ തന്നെയാണ് സമൂഹ മാദ്ധ്യമത്തിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

എഎൽ വിജയ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ എംജിആർ ആയി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. ഒപ്പം തന്നെ മലയാളി താരം ഷംന കാസിം ചിത്രത്തിൽ ശശികലയുടെ വേഷത്തിലും എത്തുന്നുണ്ട്. ബാഹുബലി, മണികർണിക എന്നീ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ ഒരുക്കിയ കെആർ വിജയേന്ദ്രപ്രസാദാണ് തലൈവിയുടെ തിരക്കഥ ഒരുക്കുന്നതും.

തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി ഒരേ സമയം ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്‌ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് തലൈവി നിർമിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ജിവി പ്രകാശ് കുമാറാണ് സംഗീതം നൽകുന്നത്.

Read also : ഓൺലൈൻ ക്‌ളാസിനിടെ തിരഞ്ഞെടുപ്പ് പരസ്യം; എതിർപ്പുമായി അധ്യാപകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE