പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍; മുഖ്യമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും

By Team Member, Malabar News
Malabarnews_boat terminal
Representational image
Ajwa Travels

പഴയങ്ങാടി : മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ഇന്ന് രാവിലെ 11 മണിയോടെ നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബോട്ട് ടെര്‍മിനലിന്റെ ഉല്‍ഘാടനം നിര്‍വഹിക്കുന്നത്. പഴയങ്ങാടി പുഴയില്‍ നിര്‍മ്മിച്ച ബോട്ട് ടെര്‍മിനല്‍ ജില്ലയിലെ ടൂറിസം മേഖലക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

പഴയങ്ങാടി പുഴയില്‍ രണ്ട് പാലങ്ങള്‍ക്ക് മധ്യേയാണ് ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് കോടി രൂപ ചിലവിലാണ് ബോട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. 100 മീറ്റര്‍ നീളമുള്ള ടെര്‍മിനലിന്റെ 40 മീറ്ററില്‍ നടപ്പാതയും 60 മീറ്ററില്‍ ബോട്ടുകള്‍ അടുപ്പിക്കുന്ന സൗകര്യവും സോളാര്‍ ലൈറ്റുകളും ഇരിപ്പിടങ്ങളും തൂണുകളും കൈവരികളും നിര്‍മ്മിച്ചു. ഒരേ സമയം 4 ബോട്ടുകള്‍ അടുപ്പിക്കുന്ന രീതിയിലുള്ള സൗകര്യമാണ് ടെര്‍മിനലില്‍ ഒരുക്കിയിരിക്കുന്നത്. കേരളീയ തനിമയിലാണ് ബോട്ട് ടെര്‍മിനലിന്റെ മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

Read also : സഞ്ചാരികള്‍ എത്തുന്നില്ല; സംസ്‌ഥാനത്ത് കോവിഡില്‍ നിന്ന് കരകയറാതെ ടൂറിസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE