കരിപ്പൂര്‍ വിമാനാപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

By News Desk, Malabar News
Karipure Plain Crash One More Death
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മുക്കാളി സ്വദേശിനി മഞ്ജുള കുമാരി (38) ആണ് മരിച്ചത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ദുബായിലെ റാസല്‍ഖൈമയില്‍ ഭര്‍ത്താവ് പ്രമോദിനൊപ്പമായിരുന്നു താമസം. അപകടത്തില്‍ പെട്ട വിമാനത്തില്‍ സുഹൃത്ത് രമ്യ മുരളീധരനൊപ്പമാണ് മഞ്ജുള യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മഞ്ജുള കുമാരി ഞായറാഴ്ച രാത്രിയോടെയാണ് മരിച്ചത്. പിതാവ്: ഭാസ്‌കര കുറുപ്പ്, മാതാവ് :പത്മിനി അമ്മ, സഹോദരങ്ങള്‍: മനോജ് കുമാര്‍, മഹിജകുമാരി, മഞ്ജുഷ

ഇതോടെ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ആകെ എണ്ണം 21 ആയി. ഈ മാസം ഏഴിനായിരുന്നു കേരളത്തെ നടുക്കിയ വിമാനദുരന്തം കരിപ്പൂരില്‍ ഉണ്ടായത്. ദുബായില്‍ നിന്നും വന്ദേഭാരത് മിഷന്റെ ഭാഗമായി യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ലാന്‍ഡിങ്ങിനിടെ തെന്നിമാറി 35 അടി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE